കമലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റില്‍

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന നാടക നടന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ആണെന്ന് മുദ്രകുത്തിയാണ് അറസ്‌റ്റെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ യുഎപിഎ ചാര്‍ത്തിയെന്നും പ്രചാരണമുണ്ട്.

രാവിലെ 11 മണിയോടെയാണ് നദിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ മഫ്തിയിലെത്തിയ നാലഞ്ചു പൊലീസുകാര്‍ യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. എന്നാല്‍ ഇയാളെ ഏത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂര്‍ ആറളം ഫാമില്‍ ചില മാവോയിസ്റ്റ് അനുകൂലികളെത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തതായി കേസുണ്ട്. ഇതില്‍ സുന്ദരി, കന്യാകുമാരി, പി.പി. മൊയ്തീന്‍ എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും സംഘത്തിലെ മറ്റ് മൂന്നുപേര്‍ ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സംഘത്തിലെ അംഗമാണോ നദിയ എന്ന് പരിശോധിക്കുകയാണ് അറസ്റ്റിന്റെ ലക്ഷ്യമെന്നും പോലീസിന്റെ ഭാഗത്തുനിന്നും സൂചനയുണ്ട്.

LEAVE A REPLY