ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം

ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയാൽ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകൾക്കും അനുസരിച്ചായിരിക്കും മേൽപറഞ്ഞവയുടെ ഫലം ലഭിക്കുക. ചിലർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാൽ, ചിലർക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY