പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

    പമ്പ: പുണ്യനദിയായ പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്രതമെടുത്ത് പമ്പയില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്കൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് കഠിന്വവ്രതശുദ്ധിയോടെ എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് അനുവദിക്കാനാകില്ല. എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പ്രയാര്‍ വ്യക്തമാക്കി.

    ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി കാണരുത് 41 ദിവസത്തെ കഠിനവ്രതത്തോട്കൂടി മാത്രമേ ശബരിമലയില്‍ വരാവൂ എന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.