സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഒക്ടോബര്‍ 15 മുതലാണ് ഒടിടിയില്‍ എത്തുന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്
നവാഗതനായ ശ്യാമിന് ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’. അഖില ഭാര്ഗവന് നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. അസാധാരണമായ കേള്‍വി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.



















