അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകന് ഫിഡറല്‍ കാസ്ട്രോയുടെ ഒരു മുഖം മാത്രമാണ് മലയാള മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും, മാധ്യമ സ്ഥാപനങ്ങളിലെ പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിക്ഷപക്ഷമാകില്ലെന്നും പരിഹസിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ഹര്ഷന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ സുരേന്ദ്രനുള്ള മറുപടിയെത്തിയത്.
ഹര്ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ സുരേന്ദ്രാ……അതെ..
ഭാഗ്യമാണ് ….ഭാഗ്യം തന്നെയാണ് ഫിദലിന്റെ,മണ്ഡേലയുടെ,മാറഡോണയുടെ കാലത്ത് ജീവിയ്ക്കാനായത്.
വേറെ ഏതുവാക്കുകൊണ്ടാണ് ഞാനൊരു തലമുറയുടെ വികാരത്തെ വരച്ചുകാട്ടുക.
ഗാന്ധിയുടെ,ചെഗവാരയുടെ,അംബേദ്കറുടെ,മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ കാലം കടന്നുപോയ പ്ലാറ്റ് ഫോമില്‍
വൈകിയെത്തിയതിന്റെ നിരാശയുണ്ട്.
കാലത്തെക്കുറിച്ചോര്‍ത്ത് അപമാനിതനാവാനും വകയുള്ള ലോകത്താണ് ഇപ്പോഴെന്ന കൃത്യമായ ബോധ്യവുമുണ്ട് കേട്ടോ.
ഈ പേരുകള്‍ടെ കൂടെ നിങ്ങക്ക് സന്തോഷം തരുന്ന ഏത് പേര് ഞാന്‍ ചേര്‍ക്കും….?
ഗ്ലെന്‍ റോബര്‍ട്സിനെ സുരേന്ദ്രനറിയാവോ എന്നെനിയ്ക്കറിയത്തില്ല,
അറിയാന്‍ വഴിയില്ല.
അമേരിക്കയില്‍ ജനിച്ച് പരാഗ്വയില്‍ ജീവിയ്ക്കുന്ന മാധ്യമപ്രവര്ത്തകന്,അദ്ധ്യാപകന്,എഴുത്തുകാരന്,ആക്ടിവിസ്റ്റ്.പരാഗ്വയും അദ്ദേഹത്തിന്റെ നാടല്ല.ദേശീയത എന്നൊക്കെ കേട്ടാല്‍ അങ്ങേര് തലയറഞ്ഞ് ചിരിയ്ക്കും.
മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്ന് കാസ്ട്രോ പറഞ്ഞിട്ടില്ല
പക്ഷേ..മോദി പറഞ്ഞപോലെ
‘ക്യാഷ് ലസ്’ ജീവിതം നയിക്കുന്ന ആളാ.’ബിറ്റ് കോയിനാ’ പുള്ളീടെ നാണയം.ജിന്ന് എന്നൊക്കെ പറയുന്നപോലാ കാണാന്‍ പറ്റത്തില്ല,പക്ഷേ കച്ചോടം നടക്കും.ഒരു ബിറ്റ് കോയിന് വൈകാതെ ആയിരം ഡോളറിന്റെ മൂല്യത്തിലേയ്ക്ക് അടുക്കുന്നതിന്റെ സന്തോഷത്തിലാരിയ്ക്കും ഇപ്പോ ആശാന്.ദോഷം പറയരുതല്ലോ.. തല്ക്കാലം ബിറ്റ് കോയിന്റെ മൂല്യം കൂട്ടിക്കൊടുത്തത് നിങ്ങളാ കേട്ടോ..
നിങ്ങടെ ‘ക്യാഷ്ട്രേഷന്’* രൂപയെ ഇടിച്ചിട്ടപ്പോ ബിറ്റ് കോയിന് കേറി.അതുപോട്ടെ ,പറഞ്ഞ് വഴിതെറ്റി.കാടും പടപ്പും തല്ലുന്നില്ല….കാര്യത്തിലേയ്ക്ക് വരാം.
സാംസ്കാരികമായി ലോകത്തേറ്റവും വികസിച്ച രാഷ്ട്രമാണ് ക്യൂബയെന്നാണ് ഒരുമാതിരി രാജ്യങ്ങളൊക്കെ ചുറ്റിത്തിരിഞ്ഞിട്ടുള്ള ഗ്ലെന്‍ റോബര്‍ട്സ് പറയുന്നത്.നിങ്ങടെ ട്രംപിന്റെ സാക്ഷാല്‍ അമേരിക്കയേം
പതിനഞ്ച് ലാറ്റിനമേരിയ്ക്കന്‍ രാജ്യങ്ങളേം നടന്ന് കണ്ടിട്ടാ അങ്ങേരീ താരതമ്യം നടത്തിയത്.
പോലീസിനെ പേടിയില്ലാതെ സംസാരിയ്ക്കുന്ന, എഴുതുന്ന ജനങ്ങളുള്ള നാട്.പിടിച്ചുപറീം പീഡനോം അമേരിക്കേല് ഒള്ളതിനേക്കാള് കുറവാ മാഷേ ക്യൂബേല്.
കാസ്ട്രോയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ക്യൂബക്കാര്‍ അറിയാതെ പോകുന്നു എന്നതാണ് സുരേന്ദ്രന്റെ സംത്രാസവെങ്കില് പേടിയ്ക്കണ്ട ..ഹവാനാ ടൈംസ് അടക്കവൊള്ള ബ്ലോഗുകള്‍ മരിച്ചുകെടക്കുന്ന കാസ്ട്രോയേം പൊരിച്ചടുക്കുന്നൊണ്ട്.
എന്നാലും സ്വകാര്യ പത്രങ്ങളും ചാനലുകളും വേണം എന്ന കാര്യത്തില്‍ ആര്‍ക്കാ സംശയം..?
പക്ഷേ…മാധ്യമ സ്വാതന്ത്ര്യം മാത്രവല്ലല്ലോ മനുഷ്യാവകാശം..
സൗജന്യ വിദ്യാഭ്യാസം,കുറഞ്ഞ ശിശു മരണനിരക്ക്,കുറഞ്ഞ മാതൃ മരണ നിരക്ക്,മികച്ച ഡോക്ടര്‍ രോഗി അനുപാതം,സൗജന്യ ചികിത്സ,തൊഴില്‍,ജെന്‍ഡര്‍ ഇക്വാലിറ്റി ഇങ്ങനെയൊക്കെയുള്ളതും മനുഷ്യാവകാശങ്ങളല്ലേ..?
ഇപ്പറഞ്ഞ പ്രാഥമിക ‘മനുഷ്യാവകാശങ്ങളില്‍’ മിക്കതിലും ലോകത്ത് ഒന്നാമത് ഏതെങ്കിലും വികസിതരാജ്യമല്ല (ഗുജറാത്തുവല്ല), കൊച്ചുക്യൂബ തന്നെയാ.
ഫിദലിനെ എണ്ണാന്‍ ആദ്യം പരിഗണിയ്ക്കേണ്ടത് ഇതൊക്കെയാന്നാ
എന്റെ പക്ഷം,അല്ലാതെ
അദാനീടേം അംബാനീടേം എണ്ണവല്ല.
പിന്നെ പോകണ്ടവര്‍ക്ക് പോകാം..വരേണ്ടവര്‍ക്ക് വരാം എന്ന നയത്തിലേയ്ക്കും ഒരു ഘട്ടത്തില്‍ ഫിദലെത്തിയില്ലേ.
ഏലിയന്‍ ഗോണ്സാലസിനെയൊക്കെ സുരേന്ദ്രന് ഓര്‍ക്കുന്നൊണ്ടോ ആവോ..?
സുരേന്ദ്രനേപ്പോലെ ഒരിയ്ക്കല്‍ പറഞ്ഞത് പറഞ്ഞില്ലെന്ന് പിന്നെപ്പറയുന്ന പതിവ് ഇല്ലാത്തതുകൊണ്ട് ഉറപ്പിച്ച് പറയുന്നു കാസ്ട്രോയ്ക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും ആ ചര്‍ച്ചയില്‍ ഇടമുണ്ടായിരുന്നു.അത് കാണാത്തത് എന്റെ കുഴപ്പവല്ല.പിന്നെ റൈറ്റ് ഇംപീരിയലിസത്തിന്റെ മുഴക്കോല് കൊണ്ട് ഫിദലിനെ അളക്കാന്‍ എന്റെ തലയ്ക്ക് ഓളവില്ല.
നിഷ്പക്ഷവാര്ത്തയറിയാന് മലയാളം മാധ്യമങ്ങളിലെ മുന്‍ എസ്എഫ്ഐക്കാരെ ഓടിയ്ക്കണവെന്നാണല്ലോ സുരേന്ദ്രന് പറഞ്ഞത്.കൈകാര്യം ചെയ്യുന്ന വാര്‍ത്തേടെ മെറിറ്റല്ലാതെ രാഷ്ട്രീയം നോക്കാന്‍ മാത്രം വിവരദോഷം ഇല്ല കേട്ടോ..
പിന്നെ സുരേന്ദ്രനറിയാത്ത ഒരു കാര്യം കൂടെ പറയാം.
ഈ ‘നിഷ്പക്ഷത’ എന്നത് ‘വിഷം കുടിച്ച്’ ചാകാതിരിയ്ക്കാന് ഒരു മൊതലാളി അവതരിപ്പിച്ച പ്രൊപ്പഗാന്‍ഡ ആരുന്നു.
എല്ലാ വാര്‍ത്തയ്ക്കും പക്ഷമുണ്ട്,
അത് ശരിയുടെ പക്ഷമായിരിയ്ക്കുക എന്നത് മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തവാ..
പിന്നെ ‘ക്യൂബേല് പ്രസ് ഫ്രീഡം ഒണ്ടോ’
എന്നൊക്കെ പഞ്ച് ഡയലോഗിടുമ്പോ ഒരു കാര്യം കൂടെ ഓര്‍ക്കണം.
സംഘപരിവാറിന് താല്പര്യമില്ലാത്ത വിഷയം ചര്‍ച്ചയ്ക്കെടുത്ത മാധ്യമപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യുമെന്ന് ആയിരങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തുന്ന സംവിധാനത്തിന്റെ നേതാവിന്റെ പേര് കാസ്ട്രോ എന്നല്ല,
പറഞ്ഞത് പുകിലാകുമ്പോള് ചാനല്‍ അവതാരകനെ ഫോണില്‍ പുലഭ്യം പറയുന്ന നേതാവിന്റെ പേരും കാസ്ട്രോ എന്നല്ല.
നിങ്ങളനുവദിയ്ക്കുന്ന മാധ്യമ സ്വാതന്ത്ര്യം നന്നായി ‘അനുഭവിയ്ക്കുന്നതുകൊണ്ട്’
ഇതൊക്കെ കേട്ടാ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും.
‘യുവമോര്‍ച്ച സുരേന്ദ്രന്’
എന്ന് ഇപ്പോഴും ഫോണില്‍ കിടക്കുന്ന പേര് രണ്ടായിരത്തിമൂന്നുമുതല്‍ നമ്മള് പരിചയക്കാരാണെന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.
പ്രൊപ്പഗാന്‍ഡയുടെ ഉളിയും കൊട്ടുവടിയുമായാണ് ഞാന്‍ പണിയ്ക്കിറങ്ങുന്നതെന്ന തോന്നല്‍ എപ്പഴാണോ തൊടങ്ങിയത്..?
സുരേന്ദ്രന് എന്റെ പ്രിയ സുഹൃത്ത് തന്നെ എന്ന കാര്യത്തില്‍ തര്ക്കവില്ല കേട്ടോ..
സൗഹൃദത്തിലും നമ്മക്ക് തട്ടിപ്പില്ല