മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി

തിരുവനന്തപുരം:ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തില്‍ ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി.സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും . ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

LEAVE A REPLY