ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല…?

ചെന്നൈ : ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല…? ഇതിന് വ്യക്തമായ കാരണം ഉണ്ടത്രേ…

മരണത്തിന് ശേഷമാണെങ്കില്‍ പോലും തങ്ങളുടെ അമ്മയെ തീനാളങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ തമിഴ്മക്കള്‍ അനുവദിക്കാഞ്ഞതിനാലാണത്രേ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്തത്. ദ്രാവിഡ നേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, എം.ജി.ആര്‍ തുടങ്ങിയ നേതാക്കളെയും ദഹിപ്പിക്കുന്നതിന് പകരം സംസ്‌കരിക്കുകയായിരുന്നു.

ഇതുമാത്രമല്ല, ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപയ്ക്ക് സംസ്‌കാര ചടങ്ങകളില്‍ പ്രാമുഖ്യം ലഭിക്കുന്നത് തോഴി ശശികലയയ്ക്ക് ഇഷ്ടമല്ലത്രേ. മൃതദേഹം ദഹിപ്പിച്ചാല്‍ മതപരമായ ചടങ്ങുകള്‍ ചെയ്യുന്നതിന് സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപയെ വിളിക്കേണ്ടിവരും. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ സന്ദര്‍ശിക്കാന്‍ പോലും ദീപയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതും കാരണമായി പറയപ്പെടുന്നു.

LEAVE A REPLY