ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നത് പോലും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നത് പോലും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇരുപതിനും അമ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഒന്പതിനായിരത്തിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഓഫീസ് ജോലിക്കാർ, ഡ്രൈവർമാർ തുടങ്ങി ഒരുദിവസത്തിൽ ഏറെസമയവും ഇരുന്നുജോലി ചെയ്യുന്നവരിൽ ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രമുള്ള വ്യായാമരീതി ​ഗുണംചെയ്യുമെന്നും പഠനം പറയുന്നു. ഓട്ടം, കയറ്റം കയറുക, ഹൈക്കിങ്, സൈക്ലിങ് തുടങ്ങിയവയാണ് ഇവർക്കായി ​ഗവേഷകർ നിർദേശിക്കുന്ന വ്യായാമരീതികൾ. ഇത്തരം വ്യായാമമുറകൾ ശരീരത്തിലെ കൊഴുപ്പ് നീക്കംചെയ്യാൻ പെട്ടെന്ന് സഹായിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഒബിസിറ്റി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY