രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടാകുമ്പോൾ ഐ.സി.യുവിൽ 11 രോഗികൾ ഉണ്ടായിരുന്നു. പുക നിറഞ്ഞതോടെ കെട്ടിടത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടി. കൂടുതൽ വാർഡുകളിലേയ്ക്ക് തീ പടരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയും മന്ത്രിമാരും ആശുപത്രിയും രോഗികളെയും സന്ദർശിച്ചു.