കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ്താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ

ബാല്യകാലത്തെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചും വിഷാദരോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ബോളിവുഡ്താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. നിലവിൽ സൈക്ലിക് ഡിപ്രഷന് ചികിത്സയിൽ കഴിയുകയാണ് താനെന്നും വിഷാദം അൽപം സങ്കീർണമാണ്. അത് പകുതി ജനിതകവും പകുതി മാനസികവും പകുതി സാമൂഹികപരവുമാണ്. തന്റെ കേസിൽ അത് പകുതി ജനിതകമാണ്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിന്റെ ചരിത്രമുണ്ടെന്നും ഇറ കൂട്ടിച്ചേർക്കുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇറ ഇക്കാര്യം തുറന്നു പറഞ്ഞത്.

LEAVE A REPLY