ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ പ്രതികരണം

വിചിത്ര വാദങ്ങൾ ഉന്നയിച്ച സിനിമാനടി ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ പ്രതികരണം. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങൾ ആ തരത്തിൽ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും ഒരിക്കൽ സൈക്ക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ പിന്നീട് അത് ഉപേക്ഷിക്കാനാകില്ല, വിത്ത്ഡ്രോവൽ സിൻട്രം ഉണ്ടാകും എന്നിങ്ങനെയുള്ള വാദങ്ങൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലെന ഉന്നയിച്ചിരുന്നു. ലെനയുടെ വാദങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.

LEAVE A REPLY