ലോക കേരളസഭ തുടരുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി

ലോക കേരളസഭ തുടരുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭയുടെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തികമാക്കാനും ഭരണപരമായ ചെലവുകള്‍ക്കുമായി 2 കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക കേരളസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2 കോടി രൂപ അനുവദിച്ചത്. ഇതില്‍ നാലാം ലോക കേരളസഭയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു കോടി, നോര്‍ക്ക പ്രൊഫഷണല്‍ ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം. ഓഗസ്റ്റ് 22ന് ചേര്‍ന്ന വകുപ്പ് തല വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ അംഗീകരിച്ചാണ് തുക അനുവദിച്ചത്.