പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ച് മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുമ്പോള്‍ ഒഴിഞ്ഞുമാറുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പത്താം തവണയും മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചിട്ടും സമാന നിലപാട് തുടരുകയാണ് അദ്ദേഹം.
സി.എം.ആര്.എല്‍ ഉള്‍പ്പെട്ട കേസില്‍ നടക്കുന്ന ഇ.ഡി അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ഈ കേസില്‍ തുടരന്വേഷണം നടന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സാഹചര്യമുണ്ട്. സി.എം.ആര്.എല്ലില്‍ നിന്നും പണം കൈപ്പറ്റിയതായി മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമായാല്‍ പല യു.ഡി.എഫ് നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്പ്പെടുമെന്നിരിക്കെയാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്.



















