കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് കേരളം മെട്രോ ലിമിറ്റഡ് എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പേരുമാറ്റം സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്. ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ തന്നെ വിതരണം ചെയ്യും. മെസി വിവാദത്തില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉടന്‍തന്നെ അന്തിമ തീരുമാനമുണ്ടാകും. വീണക്കെതിരെ അന്വേഷണം നടക്കുകയല്ലേ. ഇപ്പോള്‍ ഞാന്‍ കമന്റ് പ റയുന്നത് ശരിയല്ല. അതില്‍ പ്രതികരിക്കേണ്ടത് ബന്ധപ്പെട്ട ആളുകള്‍. ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും. പുനര്‍ജനി കേസില്‍ മുന്‍ സര്‍ക്കാരാണ് എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അവര്‍ അന്വേഷിച്ച് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രചരണം നടത്തിയത്. പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റന്‍പതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



















