യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍

ദുബായ്: യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍. ഇനി മുതല്‍ ആറ് മാസത്തിലധികം കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ സാധിക്കില്ലഎന്നും ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള വിസകള്‍ മാത്രമേ പുതുക്കാന്‍ സാധിക്കൂ എന്നും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. അതേസമയം വിസ റദ്ദാക്കുകയും വിവരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ സേവനങ്ങള്‍ വ്യക്തിഗത സ്‍മാര്‍ട്ട് അക്കൗണ്ട് വഴി ചെയ്യാന്‍ സാധിക്കും. ഐ സി പി യുടെ വെ‍ബ്‍സൈറ്റ് വഴിയാണ് സ്‍മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവുക.

LEAVE A REPLY