പി.എസ്.സി നിയമനയ തട്ടിപ്പില്‍ നിലപാട് കടുപ്പിച്ച് ലോക്ഭവന്. പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജിനെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.
പരീക്ഷ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പി.എസ്.സി സ്വീകരിച്ച നടപടികള്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും, പി.എസ്.സി പൂര്‍ണമായും അന്വേഷണത്തോട് സഹകരിച്ചുവരുന്നതായും സെക്രട്ടറി വ്യക്തമാക്കി. മാത്രമല്ല, പരാതികളില്‍ ആഭ്യന്തര വിജിലന്‍സും അന്വേഷണം നടത്തുന്നതായും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരീക്ഷ തട്ടിപ്പുകളെ കുറിച്ച് ഗവര്‍ണര്‍ സെക്രട്ടറിയുടെ വിശദീകരണം തേടിയതായ വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍, വിശദീകരണം തേടിയതല്ലെന്നും സെക്രട്ടറി ഗവര്‍ണര്‍ക്ക് മുമ്പില്‍ സ്വമേധയാ വിശദീകരണം നല്‍കുകയായിരുന്നുവെന്നും ലോക്ഭവന് വിശദീകരിച്ചു.


















