അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം; മാർപ്പാപ്പ

അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണമെന്നും അത് നിരോധിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്.

ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു എന്നതാണ് ഒരു വിമർശനം. ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ് പോപ്പ് നടത്തിയതെന്ന വിമർശനവും ഉയരുന്നുണ്ട്. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

LEAVE A REPLY