പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗളൂരുവിനെ മൈസൂര്‍ ഡിവിഷനിലേയ്ക്ക് മാറ്റിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം. പുതിയ പരിഷ്‌കാരത്തിലൂടെ കേരളത്തിന്റെ വരുമാനത്തില്‍ 1000 കോടി രൂപയുടെ നഷ്ടമാവും ഉണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍.
മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിന്റെ വരുമാനത്തിന് പുറമെ, മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനവും നഷ്ടമാകും.
പുതിയ പരിഷ്‌കാരത്തിന്റെ പരിണിതഫലമായി പുതിയ ട്രെയിന്‍ സര്‍വ്വീസുകളുടെ സാധ്യതയും പാലക്കാട് ഡിവിഷന് നഷ്ടമാകും. കേരളത്തിന് സ്വന്തമായി ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ചതിന് പിന്നാലെയുള്ള പരിഷ്‌കാരം സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി.


















