ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം. പ്രതിയുടെ ആരോഗ്യനില പരിഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി.
2019ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍, 2025ല്‍ പി.എസ് പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോര്‍ഡ്, കട്ടിള പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേയ്ക്ക് അയച്ചുവെന്നതാണ് കേസ്. എന്നാല്‍ സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കുമ്പോള്‍ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന നടപടിക്രമം ബോര്‍ഡ് പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രശാന്തിനൊപ്പം ബോര്‍ഡ് അംഗമായിരുന്ന അജിത്തിനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.



















