മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ജലവകുപ്പു മന്ത്രി മോന്‍സ് ജോസഫ്. ചര്‍ച്ചയ്ക്കുള്ള ശ്രമം കേരളത്തിന്റെ ഭാഗത്തുനിന്നും മുഖ്യമന്ത്രി തലത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് 142 അടി നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം.