പത്ത് വയസ്സ് തികയാത്ത പെൺകുട്ടികളിൽ ആർത്തവം കൂടുന്നതായി ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്

പത്ത് വയസ്സ് തികയാത്ത പെൺകുട്ടികളിൽ ആർത്തവം കൂടുന്നതായി ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്. പെൺകുട്ടികളിൽ എട്ട് വയസ്സസിനും 13-നും ഇടയിലുള്ള പ്രായത്തിലാണ് ആർത്തവം തുടങ്ങുന്നത്. ആൺകുട്ടികളിൽ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളിൽ ശാരീരികമാറ്റങ്ങൾ നേരത്തെ പ്രകടമാകുന്നു. നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങൾ അസ്ഥിക്ഷയം, ഉയരം കുറയൽ തുടങ്ങി കുട്ടികളുടെ ശാരീരിക വളർച്ചയെ ബാധിക്കുകയും, ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ ചൂടികാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ സർവേ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐ.സി.എം.ആറിന്റെ കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്താണ് ആണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്.

LEAVE A REPLY