മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം യാത്രയ്ക്ക് അജ്ഞാതന്‍ ചാര്‍ട്ടേഡ് വിമാനം സ്‌പോണ്‍സര്‍ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്‌പോണ്‍സര്‍ഷിപ്പിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാരോ, പാര്‍ട്ടിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നത് ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടുന്നു. മുമ്പ് തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് സതീശന്‍ നടത്തിയ മംഗലാപുരം വിമാന യാത്രയുടെ വിവരങ്ങളും മറച്ചുവച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ മലപ്പുറം യാത്രയ്ക്ക് പിന്നിലെ സ്‌പോണ്‍സറുടെ വിവരങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അണികളും.



















