സംസ്ഥാനത്ത് വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്നും സമ്മതിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ 146 ഷിഗെല്ല കേസുകളും, ഈ മാസം മാത്രം 70 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രി പറഞ്ഞു. ഷിഗെല്ല ബാധിച്ച് 5 പേര് മരിച്ചു. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
രോഗങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആരില്‍നിന്നും മറച്ചുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ പകര്‍ച്ചവ്യാധി കലണ്ടര്‍ തയാറാക്കാന്‍ ഉന്നതാധികാര സമിതിയെ രൂപീകരിക്കും. ഡോ.എസ്.എസ്.ലാല്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് കോ ഓര്‍ഡിനേറ്ററായും ഡോ.ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനര്‍ ആയുമാണ് ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആയുഷ് വകുപ്പ് ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസ്ഥാനതല സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



















