നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മദ്രാവാക്യം ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നത് തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മുദ്രാവാക്യം ജനങ്ങള്‍ക്ക് ഇടയില്‍ പ്രതികൂല സാഹചര്യമാണ് സൃഷ്ടിച്ചത്. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മുന്‍ മന്ത്രി പി. രാജീവ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസം തിരിച്ചടിയായി. പാര്‍ട്ടിയുടെ സംഘടനാ സാങ്കേതികത്വം നോക്കിയതാണ് ഇതിന് കാരണം. പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി പാര്‍ട്ടി പരിശോധിച്ചിരുന്നു. വികസനങ്ങളെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണയിലായിരുന്നു പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ ലോകം എന്ന ദേശിയ സെമിനാറിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.



















