ഇരുട്ടടിയായി പുതിയ 2000 നോട്ടുകളും നിര്‍ത്തലാക്കിയേക്കും

ന്യൂഡല്‍ഹി: ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും രാജ്യത്ത് മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒട്ടും ആലോചനയും സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഇറക്കിയ രണ്ടായിരത്തിന്റെ കറന്‍സി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചുവെന്നാണ് വിലയിരുന്നല്‍. വിദേശനാണ്യവിനിമയ വിദഗ്ധരാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

500 രൂപയുടെ പുതിയ നോട്ടുകളുടെ അച്ചടിയില്‍ ജാഗ്രതില്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നു പുതിയ നോട്ടുകളില്‍ വ്യാപകമായി കാണപ്പെട്ട അച്ചടി പിശക്. ഇത് സമ്മതിച്ച് റിസര്‍വ് ബാങ്കും രംഗത്തെത്തിയിരുന്നു. രാജ്യത്തെ 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് നിലവില്‍ ദേശീയ സമ്പദ്വ്യവസ്ഥയാകെ തകര്‍ന്ന നിലയിലാണ്.

LEAVE A REPLY