തമിഴ്‌നാട്ടില്‍ ടി.വി.കെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രി ആകുന്നതിനുള്ള സാധ്യത ഏറുന്നു. ടി.വി.കെയ്ക്ക് പിന്തുണ നല്‍കാനാണ് ഇടതു പാര്‍ട്ടികളുടെ തീരുമാനം. ഇതിന് പുറമെ വി.സി.കെയുടെ പിന്തുണകൂടി ലഭിക്കുന്നതോടെ ടി.വി.കെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷം ലഭിക്കും.
തമിഴ്‌നാട് ഭരണം തുലാസില്‍ ആടുന്നതിന് ഇടയിലാണ് ടി.വി.കെയുടെ പുതിയ നീക്കം. കോണ്‍ഗ്രസിന് പിന്നാലെ സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുന്നതോടെ ടി.വി.കെ 118 എന്ന മാന്ത്രിക നമ്പറിലെത്തും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടനെ ഉണ്ടായേക്കും.



















