മോദിക്ക് കമലിന്റെ വിമര്‍ശനം, ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറി

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമല്‍ ചിത്രം ആമിയില്‍ വിദ്യാ ബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതായാണ് വിവരം. മോദിയെ ഫാസിസ്റ്റെന്നും നാസിയെന്നും കളിയാക്കിയ കമലിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വിദ്യാ ബാലന്‍ തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മാധവിക്കുട്ടിയുടെ ചെല്ലപ്പേരായിരുന്ന ‘ആമി’ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനും തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കമല്‍പെട്ടതോടെ എല്ലാം മാറി മറിഞ്ഞു.

മോദിയെ വിമര്‍ശിച്ച സംവിധായകനൊപ്പം ഇല്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞതോടെ ചിത്രീകരണം മുടങ്ങുകയും ചെയ്തു. അതിന് ശേഷം അനുനയത്തിന് ശ്രമിച്ചെങ്കിലും അഭിനയിക്കാനില്ലെന്ന് നടി വ്യക്തമാക്കി. ഇതോടെ പുതിയ നടിയെ തേടുകയാണ് കമല്‍ എന്നാണ് സൂചന.

LEAVE A REPLY