മുഖ്യമന്ത്രിയെ ഉടന്‍ അറിയാം: നേതാക്കള്‍ ഡല്‍ഹിയിലേക്ക്

യു.ഡി.എഫ് മുഖ്യമന്ത്രി ആരെന്ന് ഏറ്റവും അടുത്ത ദിവസം തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്ന് സൂചന. എഐസിസി നിരീക്ഷക സമിതി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുണ്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു.

അതേസമയം, കെ.സി വേണുഗോപാലിനാണ് ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണയെന്ന സൂചനയാണ് പുറത്തുവരുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം, നിരീക്ഷക സമിതി ഇക്കാര്യം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമാണെന്നും ജനങ്ങളുടെ പൊതുവികാരം മാനിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായവും കോണ്‍ഗ്രസ് തേടിയേക്കും.