അഴിമതി മുക്ത കേരളത്തിനായി ‘പ്രൊജക്ട് സീറോ’ പദ്ധതി

സംസ്ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്നതിന് പ്രൊജക്ട് സീറോ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണ കേന്ദ്രങ്ങളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് പുതിയ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈമടക്ക് കൊടുക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പാവപ്പെട്ടവര്‍ക്ക് സേവനം ലഭിക്കുന്നത് ഉറപ്പുവരുത്തും. പ്രോജക്ട് സീറോ പദ്ധതി ഒരു വിപ്‌ളവമായിരിക്കും. എവിടെ അഴിമതി കണ്ടാലും വിവരമറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലന്‍സ് നിരീക്ഷിക്കും. അഴിമതി ഇല്ലാതാകണമെങ്കില്‍ ജനങ്ങളുടെ സഹകരണം വേണം. അതിന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി തടയും. ട്രാപ്പ് കേസുകള്‍ കൂട്ടും. വിജി മാന്യുവല്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.