നിയമ നടപടിക്ക് ഒരുങ്ങി നടി അന്‍സിബ

നടന്‍ ടിനി ടോമിന് എതിരെ പരാതി നല്‍കാനൊരുങ്ങി നടി അന്‍സിബ. വ്യക്തിഹത്യ നടത്തിയ നടന് എതിരെ പോലീസിലും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും. ഇതിനൊപ്പം, തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച വനിതാ സെല്‍ എസ്.ഐക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

നടന്‍ ടിനി ടോം തന്നെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും വ്യാജ പരാതി നല്‍കുകയും ചെയ്തുവെന്നാണ് അന്‍സിബയുടെ പരാതി. ഇക്കാര്യ ഉന്നയിച്ചിട്ടും താര സംഘടനയായ അമ്മയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു.