സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം ASAP കമ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്ന് ഒബിസി, പട്ടികജാതി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴ്‌സ് വിശദാംശങ്ങൾ:
ഇലക്ട്രിക് വെഹിക്കിൾ സർവീസിംഗ് (Electric Vehicle Service Technician) – 6 മാസം ദൈർഘ്യമുള്ള കോഴ്‌സ്
(സാധാരണ ഫീസ് ₹21,000 – നിലവിൽ പൂർണ്ണമായും സൗജന്യം)

അർഹത:

  • കുറഞ്ഞ യോഗ്യത: പ്ലസ് 2
  • പ്രായപരിധി: 18 – 40 വയസ്
  • പട്ടികജാതി വിഭാഗക്കാർ: കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസം
  • ഒബിസി വിഭാഗക്കാർ: വാർഷിക വരുമാനം ₹2.5 ലക്ഷം താഴെ

പ്രധാന ആനുകൂല്യങ്ങൾ:

  • കേന്ദ്ര സർക്കാർ അംഗീകൃത NCVET സർട്ടിഫിക്കറ്റ്
  • 100% പ്ലേസ്മെന്റ് സപ്പോർട്ട്
  • പരിശീലന കാലയളവിൽ സ്റ്റൈപൻഡ്
  • പൂർണ്ണമായും സൗജന്യ പരിശീലനം

അവസാന തീയതി: മെയ് 8

രജിസ്‌ട്രേഷൻ ലിങ്ക്:
https://forms.gle/1tkufvzSe2RmTrEg9

കൂടുതൽ വിവരങ്ങൾക്ക് 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക