സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ശതമാനം വിജയം ഈ വര്‍ഷം രേഖപ്പെടുത്തി. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 72.49 ശതമാനമാണ് വിജയം.
1990 സ്‌കൂളുകളില്‍ നിന്നായി ആകെ 372423 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 290398 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.



















