ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇന്ത്യൻ നഗരങ്ങളും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യു എയറിന്റെ 2022 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായു ഏറ്റവും മലിനമായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ൽ എട്ടാം സ്ഥാനത്തെത്തി. ആദ്യപത്തിൽ ആറ് ഇന്ത്യൻ നഗരങ്ങളുണ്ട്. ഡൽഹി ലോകത്തെ ഏറ്റവും മലിനമായ നാലാമത്തെ നഗരമാണ്. കൊൽക്കത്ത, മുംബൈ , ഹൈദരാബാദ് , ബംഗളൂരു , ചെന്നൈ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ മലിനീകരണത്തിന്റെ 35 ശതമാനവും വാഹനങ്ങൾ മൂലമാണ്. വ്യവസായ യൂണിറ്റുകൾ, കൽക്കരി വൈദ്യുതി നിലയങ്ങൾ, ജൈവ മാലിന്യം കത്തിക്കൽ തുടങ്ങിയവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ ഉറവിടങ്ങൾ.ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ സാമ്പത്തിക ചെലവ് 12ലക്ഷം കോടി രൂപ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ആസ്തമ, കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, അകാല മരണം എന്നിവയ്‌ക്കും മലിനീകരണം കാരണമാകുന്നു.

LEAVE A REPLY