രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 67,556 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പുതിയതായി 42 മരണങ്ങളാണ്‌ റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ള ആകെ മരണങ്ങൾ 5,31,300 ആയി ഉയർന്നു. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ബൂസ്റ്റർ ഡോസുകൾ നിർബന്ധമായും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

LEAVE A REPLY