ബര്‍ഗറില്‍ ചിക്കന്റെ അളവ് കുറഞ്ഞതിന് പരാതി പഞ്ഞതിന് പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ മോശം പെരുമാറ്റത്തിനു മാനേജര്‍ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് കമ്പനി. എറണാകുളത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഔട്ലെറ്റില്‍ മാനേജരായിരുന്ന ജോഷ്വായെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
ലഭിച്ച ബര്‍ഗറിലൊന്നില്‍ ചിക്കന്‍ കുറവാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടപ്പോള്‍ മാനേജരായ ജോഷ്വാ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോയാണ് പ്രചരിച്ചത്. പിന്നാലെ, ഇക്കാര്യം അന്വേഷിക്കാനെത്തിയ കുട്ടികളുടെ ബന്ധുക്കള്‍ക്ക് നേരെ ഇയാള്‍ കത്തി വീശുകയായിരുന്നു. ഇയാളെ മര്‍ദിച്ചതിന് നാലു പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.



















