സ്വിറ്റ്‌സര്‍ലന്‍ഡില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ സ്‌ഫോടനം: 10 മരണം

ന്യൂ ഇയര്‍ ആഘോഷത്തിന് ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രാന്‍സിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനമുണ്ടായത്.

നൂറിലേറെ പേര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് കണക്ക്. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ നിന്ന് തീ ജ്വാലകളും പുകയും ഉയരുന്നതായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും സൂചനകളുണ്ട്.