ബലൂണ്‍, മിഠായി, ഐസ്‌ക്രീം എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ നിരോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ബഡ്സ്, ബലൂണ്‍, മിഠായി, ഐസ്‌ക്രീം എന്നിവയിലെ പ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി അശ്വനി ചൗബ അറിയിച്ചു. 2022 ജനുവരി മുതല്‍ നിരോധനം നിലവില്‍വരും. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ഈ വര്‍ഷം ആദ്യം കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് വിജ്ഞാപനമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY