പഞ്ചസാരയ്ക്ക് പകരം ഡയറ്റിൽ ശർക്കര ഉൾപ്പെടുത്തിയാൽ

ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതോടെ പലതരത്തിലുള്ള അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നാൽ ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്താം ഡയറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാരണം പഞ്ചസാരയെ അപേക്ഷിച്ച് ശർക്കര അധികം പ്രോസസിങ്ങിന് വിധേയമാകുന്നില്ല. അതുകൊണ്ട് തന്നെ ഇതിൽ അടങ്ങിയ പോഷകങ്ങൾ നഷ്ടമാകുന്നുമില്ല. ഇതിൽ പ്രകൃതിദത്ത ധാതുക്കളും ആൻറിഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ദഹനം മെച്ചപ്പെടുത്താനും അണുബാധയെ ചെറുക്കാനും സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ശർക്കരയിൽ അടങ്ങിയ ഇരുമ്പും മഗ്നീഷ്യവും ഊർജ്ജ നില സ്ഥിരപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശർക്കരയിൽ അടങ്ങിയ ആൻറിഓക്സിഡൻറുകൾ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധയോട് പൊരുതാനും മികച്ചതാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.