മാംസാഹാരങ്ങൾ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത്, ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണെന്ന് ആരോഗ്യവിദഗ്തർ. സസ്യാഹാരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മാത്രമല്ല, ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാരുകൾ കൂടുതലായി കഴിക്കുന്നത് മലവിസർജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൃത്യമായ സസ്യാഹാരം ശീലമാക്കുന്നത് ചീത്ത കൊളസ്‌ട്രോൾ, രക്തസമ്മർദം, അമിതവണ്ണം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ മാംസാഹാരത്തിൽ നിന്ന് പെട്ടെന്ന് സസ്യാഹാരത്തിലേക്ക് മാറുമ്പോൾ ചിലർക്ക് ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. അതുകൊണ്ട് സാവധാനം നാരുകളുടെ അളവ് കൂട്ടുകയും അതനുസരിച്ച് വെള്ളം കുടിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു സസ്യാഹാര ഡയറ്റ് പിന്തുടരാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്



















