കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. മറവി രോഗം ബാധിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. പത്തനംതിട്ട തിരുവല്ല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വെച്ച് വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം അനവധി അംഗീകാരങ്ങൾക്ക് അർഹനായ അദ്ദേഹത്തെ 2014 ഇൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

1939 ജൂൺ 2 ന് തിരുവല്ലയിലാണ് വിഷ്ണു നമ്പൂതിരി ജനിച്ചത്. ഇംഗ്ലീഷ് ലക്ച്ചറർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രമുഖ കൃതികൾ

  • സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം
  • അപരാജിത
  • ആരണ്യകം
  • ഇന്ത്യ എന്ന വികാരം
  • ഉജ്ജയിനിയിലെ രാപ്പകലുകൾ
  • ഭൂമിഗീതങ്ങൾ
  • മുഖമെവിടെ
  • അതിർത്തിയിലേക്കൊരു യാത്ര
  • പരിക്രമം
  • ശ്രീവള്ളി
  • ഉത്തരായനം
  • എന്റെ കവിത
  • പ്രണയഗീതങ്ങൾ
  • കയ്യൊപ്പു മരം

പുരസ്‌കാരങ്ങൾ

  • പത്മശ്രീ (2014)
  • എഴുത്തച്ഛൻ പുരസ്‌കാരം – (2014)
  • വയലാർ അവാർഡ് , (2010)
  • വള്ളത്തോൾ അവാർഡ് -(2010)
  • സാഹിത്യ അക്കാഡമി അവാർഡ് (1994)
  • കേരള സാഹിത്യ അക്കാഡമി അവാർഡ് (1979)
  • ഓടക്കുഴൽ അവാർഡ്
  • ചങ്ങമ്പുഴ അവാർഡ്
  • ഉള്ളൂർ പുരസ്‌കാരം
  • പന്തളം കേരളവർമ പോയട്രി അവാർഡ്
  • ഏറ്റുമാനൂർ സോമദാസൻ സാഹിത്യ പുരസ്‌കാരം
  • ആശാൻ പുരസ്‌കാരം
  • സി. വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം

LEAVE A REPLY