ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ

ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വിറ്റമിൻ സി വർധിപ്പിക്കുതിനൊപ്പം രോഗപ്രതിരോധ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളുടെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം നിലനിർത്താനാകുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. രണ്ട് മാസം തുടർച്ചയായി ദിവസവും 500 മില്ലി ഓറഞ്ച് ജ്യൂസ് കുടിച്ചവരിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ. ഇത് പ്രകാരം ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദം, വീക്കം എന്നിവ നിയന്ത്രിക്കുന്നതിനും പഞ്ചസാരയുടെ രാസവിനിമയം നിയന്ത്രിക്കുന്നതിനും വഴിയൊരുക്കുമെന്ന് കണ്ടെത്തി. ദിവസും ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരെ 60 ദിവസം നിരീക്ഷിച്ചതിന് ശേഷമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ വീക്കം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പല ജീനുകളുടെയും പ്രവർത്തനം കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. വെസ്‌റ്റ് മിൻസ്‌റ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.