സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സിഐഎ ആരംഭിച്ചു

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ കളക്ടീവ് ആക്ഷന്‍ ഇനിഷ്യേറ്റീവ് (സിഐഎ) ആരംഭിച്ചു. AB PMJAY KASP യുടെ കീഴില്‍ കേരളത്തിലെ ഡയാലിസിസ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് CIA യുടെ പ്രധാനലക്ഷ്യം. സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനുള്ള സംരംഭങ്ങള്‍, വൈദഗ്ദ്യങ്ങൾ, ടീം വര്‍ക്ക്, തുടങ്ങിയവയെ L4UHC പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നു. L4UHC ദേശീയ പരിശീലകന്‍ ഡോ. വരുണ്‍ ഗോയല്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ്എച്ച്എയുടെ ജോയിന്റ് ഡയറക്ടര്‍മാര്‍, നെഫ്രോളജിസ്റ്റുകള്‍, പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകള്‍, എസ്എച്ച്എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ തുടർച്ചയായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം 100 ദിവസത്തെ കര്‍മപദ്ധതി ആവിഷ്‌കരിച്ചു.

LEAVE A REPLY