ഈന്തപ്പഴം ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്

ഇരുമ്പിന്റെ അംശം പ്രധാനമായും അടങ്ങിയ ഈന്തപ്പഴം ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഈന്തപ്പഴം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ഈന്തപ്പഴം വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ രൂപമാണ്. നന്നായി വിളഞ്ഞതും ഗുണമേന്മയുള്ളതുമായ ഈന്തപ്പഴം പൊതുവെ തടിച്ചതും വൃത്താകൃതിയിലുള്ളതുമായിരിക്കും. കൂടാതെ, ഇതിന് നല്ല തിളക്കവും ഒരേപോലെയുള്ള നിറവുമായിരിക്കും. കൂടാതെ നല്ല ഈന്തപ്പഴം മൃദുവായിരിക്കും. കൈകൊണ്ട് തൊട്ട് നോക്കുമ്പോള്‍ അധികം കട്ടിയോ വരണ്ടതോ ആയിരിക്കില്ല. നേരിയ ഒട്ടിപ്പിടിക്കലും മൃദുത്വവും നല്ല ഈന്തപ്പഴത്തിന്റെ ലക്ഷണമാണ്. നല്ല ഈന്തപ്പഴത്തിന് നേരിയ മധുരമുള്ള സുഗന്ധമുണ്ടാകും. എന്നാല്‍ കെട്ടതോ, പൂപ്പല്‍ പിടിച്ചതോ ആയ മണം തോന്നുകയാണെങ്കില്‍ അത് കേടായതിന്റെ സൂചനയാണെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. തുറന്നുവെച്ച ഈന്തപ്പഴങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വിശ്വസ്തമായ ബ്രാന്‍ഡുകളുടെ പാക്കറ്റില്‍ അടച്ച ഈന്തപ്പഴം വാങ്ങുന്നതാണ് നല്ലത്. പാക്കറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, അതിന്റെ എക്‌സ്പയറി ഡേറ്റും പാക്കിങ്ങും ഡേറ്റും നിര്‍ബന്ധമായും പരിശോധികാണാമെന്നും ആരോഗ്യവിദഗ്തര്‍ അഭിപ്രായപ്പെടുന്നു.