സ്ഥിരമായി വാല്‍നട്ട് കഴിക്കുന്നവരാണോ നിങ്ങള്‍? ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാല്‍നട്ട്. ദിവസവും രണ്ട് മുതല്‍ നാലെണ്ണം വരെ വാല്‍നട്ട് കഴിക്കാമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. എന്നാല്‍ അവയുടെ ഗുണങ്ങള്‍ പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയവും പ്രധാനമാണ്. 30 ഗ്രാം വാല്‍നട്ടില്‍ 4.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനും മുന്‍പും ശേഷവും ലഘുഭക്ഷണമായി വാല്‍നട്ട് കഴിക്കാമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ദീര്‍ഘനേരം വ്യായാമം ചെയ്യുമ്പോള്‍, ശരീര താപനില നിയന്ത്രിക്കാനും അവയവങ്ങളെ സംരക്ഷിക്കാനും വാല്‍നട്ട് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. അത്താഴത്തില്‍ വാല്‍നട്ട് ഉള്‍പ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന രാസവസ്തു ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ വാല്‍നട്ട് കഴിക്കുന്നതിലൂടെ ശരീരത്തിന് മെച്ചപ്പെട്ട ദഹനം, ആരോഗ്യകരമായ കൊളസ്‌ട്രോള്‍, ഹൃദ്രോഗസാധ്യതകള്‍ കുറയുന്നു, മെച്ചപ്പെട്ട മാനസികാവസ്ഥ തുടങ്ങിയ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.



















