ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതല്ലേ?

സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരമായി ഈ നിർദേശം അവതരിപ്പിച്ചത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല എന്ന് മന്ത്രിസഭ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതല്ലേ? നമ്മൾ സുരക്ഷിതരായിരിക്കാൻ വീടുകളിൽ തന്നെ ഇരിക്കുമ്പോൾ നമ്മുടെയെല്ലാവരുടെയും സുരക്ഷയ്ക്കായാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും വീട് വിട്ട് ഇറങ്ങുന്നത്. ആറ് ദിവസത്തെ ശമ്പളമാണെങ്കിൽ പോലും രക്ഷാപ്രവർത്തകരെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതല്ലേ?

LEAVE A REPLY