പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജെല്ലിക്കെട്ട് നടന്നു

    ചെന്നൈ: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും പുതുക്കോട്ടയിലും ജെല്ലിക്കെട്ട് നടന്നു. മധുര, സേലം, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും കാളയോട്ട മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങളും തുടങ്ങി.

    ഡിണ്ടിഗലില്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. ഇതിനിടെ ജെല്ലിക്കെട്ട് പഴയതു പോലെ അനുവദിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനായി തമിഴ്‌നാട് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചു. ഓര്‍ഡിനെന്‍സിനെതിരായ ഹര്‍ജികളില്‍ തമിഴ്‌നാടിന്റെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

    ഓര്‍ഡിനന്‍സ് പോര ജെല്ലിക്കെട്ട് സാധാരണയായി അനുവദിച്ച് തരണമെന്ന ആവശ്യത്തില്‍ സേലം, മധുര എന്നിവിടങ്ങളില്‍ പ്രക്ഷോഭക്കാര്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് പ്രക്ഷോഭങ്ങളെ തടയാന്‍ സാധിച്ചിട്ടില്ല.

    LEAVE A REPLY