2047 നു മുൻപ് രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കാൻ ഒരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം

2047 ആകുമ്പോഴേക്ക് രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കാന്‍ രോഗികളെ കണ്ടെത്തുന്നതുന്നതിനായി ആശാ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.സാധാരണയായി ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലാണ് രോഗം കണ്ടുവരാറുള്ളതെങ്കിലും രോഗസാധ്യതാപ്രദേശങ്ങളിലെ 40 വയസ്സുവരെയുള്ള ഏഴുകോടി ജനങ്ങളെ ഇതിനായി പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY