പ്രമേഹം നിയന്ത്രിക്കാൻ ചുരയ്ക്ക

പ്രമേഹത്തെ നിയന്ത്രിക്കാൻ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിർത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവ ചുരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് ആയോ അല്ലാതെയോ ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ചുരയ്ക്കയിൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, ചുരയ്ക്ക ഒരു നാച്വറൽ ക്ലെൻസർ കൂടിയാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയാനും. ചർമത്തിൻ്റെ ആരോഗ്യത്തിനും മികച്ചതാണെന്ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു