പോസ്റ്റുമാന്‍/മെയില്‍ ഗാര്‍ഡില്‍ 594 ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസ്; ശമ്പളം 21,700-69,100

കേരളത്തില്‍ പോസ്റ്റുമാന്‍/മെയില്‍ ഗാര്‍ഡ് സ്ഥിരം ഒഴിവികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 594 ഒഴിവുകളാണുള്ളത്. യോഗ്യത പത്താംക്ലാസ്. 18-27 ആണ് അപേക്ഷകര്‍ക്കുള്ള പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 5 ഉം ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 ഉം വയസില്‍ ഇളവുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14. 21,700-69,100 ആണ് ശമ്പള സ്‌കെയില്‍.

എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫീസ് 100 രൂപാ. പരീക്ഷാ ഫീസ് 400 രൂപാ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

LEAVE A REPLY