ഡയപ്പർ ധരിക്കുന്നത്‌ കുട്ടികളിൽ വൃക്ക രോഗത്തിന് കാരണമാകുമോ?

ഡയപ്പർ ധരിപ്പിക്കുന്നതുമൂലം കുഞ്ഞുങ്ങൾക്ക് വൃക്കരോഗം വരുമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധന ചർച്ചാ വിഷയമായിരുന്നു ഇത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരുന്നില്ല. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഡയപ്പറിന്റെ ജോലിയൊന്നും ആരോഗ്യവിദഗ്തർ പറയുന്നു. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക. അതേസമയം, കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റുക, ദിവസത്തിൽ മൂന്നോ-നാലോ തവണ ഡയപ്പറുകൾ മാറ്റാൻ ശ്രദ്ധിക്കുക, ഒരു ദിവസത്തിൽ നിശ്ചിതസമയം ഡയപ്പർ ധരിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദദ്ധർ നിർദ്ദേശിക്കുന്നു.